Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pleasing To God

Ernakulam

പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം ദൈ​വ​ത്തി​ന് പ്രീ​തി​ക​രം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ: ദൈ​വ​ത്തി​ന് പ്രീ​തി​ക​ര​മാ​യ ശു​ശ്രൂ​ഷ​യാ​ണ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.

മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രോ​ഗി​ക​ളു​ടെ​യും അ​വ​രു​ടെ ശു​ശ്രൂ​ഷ​ക​രു​ടെ​യും ഏ​ക​ദി​ന സം​ഗ​മ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​റും ഹോ​ളി മാ​ഗി പ​ള്ളി വി​കാ​രി​യു​മാ​യ ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ലി​യേ​റ്റീ​വ് രൂ​പ​ത ക​ൺ​വീ​ന​ർ സി​ബി വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​റും രൂ​പ​താ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​അ​രു​ൺ വ​ലി​യ​താ​ഴ​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ൽഎം ​സം​സ്ഥാ​ന ട്ര​ഷ​റ​റും രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് മാ​ത്യു, പാ​ലി​യേ​റ്റീ​വ് രൂ​പ​ത കോ -​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി പു​ല്ല​ൻ, പാ​ലി​യേ​റ്റീ​വ് രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഗ്ലോ​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up